ADVERTISEMENT

കൊൽക്കത്ത:∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു കൂടിക്കാഴ്ച. മമതയുടെ നബന്നയിലെ ഓഫിസിൽ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ സീറ്റ് പങ്കിടൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. 

‘ഇടതുപക്ഷവും കോൺഗ്രസുമായുള്ള സഖ്യം ബിഹാറിൽ മാത്രമാണ്. മമത ദീദിയെ ശക്തിപ്പെടുത്തി ബിജെപിയോട് പോരാടേണ്ടത് ഞങ്ങളുടെ കടമയാണ്. പിതാവ് ലാലു പ്രസാദ് യാദവിന്റെ തീരുമാനമാണ് മമതാ ബാനർജിയെ പൂർണമായും പിന്തുണയ്ക്കുകയെന്നത്. ഞങ്ങൾ എല്ലായ്പ്പോഴും ദീദിയെ ബഹുമാനിക്കുന്നു, ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്.

ഞങ്ങൾ മമതാജിയോടൊപ്പം നിൽക്കുകയും രാഷ്ട്രത്തെ തകർക്കാൻ ആഗ്രഹിക്കുന്ന സാമുദായിക ശക്തികൾക്കെതിരെ നിലകൊള്ളുകയും ചെയ്യും. ബിജെപി ഇവിടെ അധികാരത്തിൽ വരാമെന്ന് സ്വപ്നം കാണുന്നുണ്ടെങ്കിലും അത് നടക്കില്ല’– കൂടിക്കാഴ്ചയ്ക്കു ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാരി ജനസംഖ്യ കൂടുതലുള്ള സീറ്റുകളിൽ തേജസ്വി യാദവ് തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തും. മാർച്ച് 27 മുതൽ 8 ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മേയ് രണ്ടിന്.

English Summary: Tejashwi Yadav Meets Mamata Banerjee, Says Congress Ally Only In Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com