ADVERTISEMENT

ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. കോവിഡ് മഹാമാരിക്കെതിരായ ‘മൃതസഞ്ജീവനി’യാണു വാക്സീനെന്നു കേന്ദ്രമന്ത്രി പ്രതികരിച്ചു.

‘ഞങ്ങൾക്കു കോവാക്സീനാണ് ആശുപത്രിയിൽനിന്നു നൽകിയത്. ഈ വാക്സീൻ സഞ്ജീവനി പോലെ പ്രവർത്തിക്കും. സഞ്ജീവനി ലഭിക്കാൻ ഹനുമാന് ഇന്ത്യയ്ക്കു കുറുകെ സഞ്ചരിക്കേണ്ടി വന്നു. എന്നാൽ ഈ സഞ്ജീവനി നിങ്ങളുടെ അടുത്തുള്ള സ്വകാര്യ, സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാണ്. സാധിക്കുന്നവർ പണം നൽകി വാക്സീൻ സ്വീകരിക്കണം. ഞങ്ങൾ 250 രൂപ വീതമാണു കൊടുത്തത്’– കേന്ദ്രമന്ത്രി പറഞ്ഞു.

കുത്തിവയ്പ് എടുക്കാനായി 40 ലക്ഷത്തോളം പേർ സർക്കാരിന്റെ കോ-വിൻ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. തുടക്കത്തിൽ തകരാറുകൾ ഉണ്ടായിരുന്നെങ്കിലും രാത്രിയോടെ 34 ലക്ഷത്തോളം റജിസ്‌ട്രേഷനുകൾ നടത്താനായി. രാവിലെ ഒൻപതരയോടെ 5 ലക്ഷം പേർ കൂടി പേര് റജിസ്റ്റർ ചെയ്തു. 97 ശതമാനത്തിലധികമാണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്. ലോകത്തു രോഗമുക്തിയിൽ ഇന്ത്യയാണു മുന്നിൽ. മരണനിരക്ക് 1.42 ശതമാനമാണ്– മന്ത്രി വ്യക്തമാക്കി.

English Summary: Pay for COVID-19 vaccine if you can afford it: Health Minister Harsh Vardhan’s message after taking the jab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com