ADVERTISEMENT

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽതന്നെ മത്സരിക്കാൻ താൽപര്യമറിയിച്ച് കെ.എം.ഷാജി എംഎല്‍എ. മത്സരിക്കുന്നെങ്കിൽ ആദ്യ പരിഗണന അഴീക്കോടിനായിരിക്കുമെന്ന് ഷാജി പറഞ്ഞു. മണ്ഡലം മാറാൻ ശ്രമിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഷാജിയുടെ പ്രതികരണം.

പ്ലസ് ടു കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അഴീക്കോടുനിന്ന് സുരക്ഷിത മണ്ഡലമായി വിലയിരുത്തുന്ന കാസർകോട്ടേക്ക് മാറാൻ ഷാജി ലക്ഷ്യമിട്ടിരുന്നു. എന്നാൽ മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ നേതൃത്വം ഈ നീക്കത്തെ എതിർത്തു. അഴീക്കോടുനിന്ന് ഷാജി പിന്മാറുന്നത് ഭീരുത്വമാണെന്ന നിലപാട് കണ്ണൂർ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പഴയ തട്ടകത്തിൽതന്നെ പോരിനിനിറങ്ങാൻ ഷാജി കച്ചമുറുക്കുന്നത്. പാർട്ടി പറഞ്ഞാൽ അഴീക്കോട് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഷാജി പറഞ്ഞു. മണ്ഡലം മാറണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചവർക്ക് പണി കൊടുക്കുമെന്ന് പ്രസംഗിച്ചത് ജനാധിപത്യപരമായ ഭീഷണിയാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം. തന്നെ പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് തനിക്കെതിരെ പ്രവർത്തിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഷാജി പറഞ്ഞത്. അഴീക്കോട് നികേഷ് കുമാർ തന്നെ എതിരാളിയായി വരണമെന്ന ആഗ്രഹവും ഷാജി പങ്കുവച്ചു.

English Summary: KM Shaji interested in contesting from Azhikode Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com