ADVERTISEMENT

കൊല്‍ക്കത്ത∙ ബംഗാളില്‍ തൃണമൂല്‍ നേതാക്കളെ അടര്‍ത്തിയെടുത്തു ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ഭവാനിപുര്‍ ഉപേക്ഷിച്ച് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കാന്‍ മമത തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി നന്ദിഗ്രാം മാറും. 

തൃണമൂലില്‍നിന്ന് ബിജെപി പാളയത്തിലെത്തിയ മമതയുടെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയാവും നന്ദിഗ്രാമില്‍ എതിരാളിയെന്നാണു സൂചന. നന്ദിഗ്രാമിലും ഭവാനിപുരിലും മമത മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍ താന്‍ മത്സരിക്കുമെന്ന് മമത ജനുവരില്‍ പ്രഖ്യാപിച്ചിരുന്നു. നന്ദിഗ്രാമില്‍ 50,000 വോട്ടുകള്‍ക്കു മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് സുവേന്ദുവിന്റെ വെല്ലുവിളി. 

മമതയുടെ സ്ഥിരം മണ്ഡലമായ ഭവാനിപുരില്‍ മന്ത്രി സൊവന്‍ദേബ് ചതോപാദ്ധ്യായയാണു തൃണമൂല്‍ സ്ഥാനാര്‍ഥി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്. സഖ്യകക്ഷികള്‍ക്കു മൂന്നു സീറ്റ് വിട്ടു നല്‍കിയതായി മമത അറിയിച്ചു. സ്ഥാനാര്‍ഥികള്‍ 50 പേര്‍ വനിതകളാണ്. 42 മുസ്‌‌ലിം സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 79 പേര്‍ പട്ടികജാതി വിഭാഗത്തിനിന്നും 17 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുമാണ്. 80 വയസിനു മുകളിലുള്ള ആര്‍ക്കും സീറ്റ് നല്‍കിയിട്ടില്ലെന്നും മമത പറഞ്ഞു. 

English Summary: Mamata Banerjee to Contest from Nandigram Only

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com