ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എ.പി.അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനം. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുല്ലക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പമാണ് ലോക്സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും.

സിപിഎം ടിക്കറ്റില്‍ രണ്ടു തവണ കണ്ണൂരില്‍നിന്ന് എംപിയായ അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി. മോദിയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് എ.പി.അബ്ദുല്ലകുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്.

ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെത്തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

English Summary: Malappuram Loksabha Bypoll: AP Abdullakutty to be BJP Candidate
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com