ADVERTISEMENT

കാസർകോട് ∙ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥിക്കുള്ള ചര്‍ച്ചയ്ക്കായി ബുധനാഴ്ച വീണ്ടും മണ്ഡലം കമ്മിറ്റി യോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച കെ.ആര്‍.ജയാനന്ദനോടുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും മുൻപ് പ്രശ്നം പരിഹരിക്കാനാണു നീക്കം. 

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്‍.ജയാനന്ദന് വിജയസാധ്യതയില്ലെന്നാണു മണ്ഡലം കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും നിലപാടെടുത്തത്. മു‌സ്‌ലിം ലീഗിലുള്ള അസ്വാരസ്യങ്ങള്‍ മുതലെടുക്കാന്‍ പാകത്തില്‍ ജനപിന്തുണ ജയാനന്ദനില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ലീഗിലെ സ്ഥാനാര്‍ഥിക്കു പുറമേ സിപിഎമ്മും മു‌സ്‌ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാൽ തെറ്റില്ലെന്നു ചില അംഗങ്ങള്‍ നിലപാടെടുത്തു.

Content Highlights: Manjeshwaram Constituency, Kerala Assembly Elections, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com