അൻവറിനെതിരെ ടി.സിദ്ദിഖിനെ ഇറക്കാന്‍ കോണ്‍ഗ്രസ്; സാധ്യതാ പട്ടിക ഇങ്ങനെ
Mail This Article
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ നിലമ്പൂരില്‍ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് സൂചന. പി.സി.വിഷ്ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ് കുമാര്‍ (ചാലക്കുടി), ജോസ് വളളൂര്‍ (ഒല്ലൂര്‍), അഡ്വ.അശോകന്‍ (ഉടുമ്പന്‍ചോല), സിറിയക് തോമസ്(പീരുമേട്), മലയിന്‍കീഴ് വേണുഗോപാല്‍(കാട്ടാക്കട), കെ.പി.അനില്‍കുമാര്‍(വട്ടിയൂര്‍ക്കാവ്). നേമത്ത് സസ്പെൻസ് നിലനിൽക്കവെ മത്സരിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്നാണ് സൂചന.
വേണു രാജാമണിയെ തൃപ്പൂണിത്തുറയിലേക്കും പരിഗണിക്കുന്നു. നെതര്‍ലന്‍ഡ്സ് മുന്‍ സ്ഥാനപതിയാണ് വേണു രാജാമണി. ബി.ആര്‍.എം. ഷഫീര്‍ (നെടുമങ്ങാട്) ആനാട് ജയന്‍ (വാമനപുരം), ഷാലി ബാലകൃഷ്ണന്‍ ( വര്‍ക്കല), അന്‍സജിത റസല്‍ (പാറശാല) എന്നിവരെയും പരിഗണിക്കുന്നു. സ്ഥാനാർഥി പട്ടികയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥരായ കെ.സി.ജോസഫും കെ. ബാബുവും പുറത്തേക്കെന്നാണ് സൂചന.
കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്‌ക്കൻ മത്സരിച്ചേക്കും. സാമുദായിക സമവാക്യങ്ങളിൽ തട്ടി മുവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ പകരം സ്ഥാനാർഥികളെ ആലോചിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ വാദം തുണച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്കുള്ള കാത്തിരിപ്പ് വെള്ളിയാഴ്ച അവസാനിക്കും. പട്ടികക്ക് അന്തിമ അനുമതി നൽകാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
English Summary: T Siddique Likely to Contest Against PV Anva at Nilambur