കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; ഏഴരക്കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Mail This Article
×
കൊച്ചി∙ കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്സുമാരെ നിയമിച്ചിരുന്ന മാത്യു ഇന്റർനാഷണൽ റിക്രൂട്ടിങ് ഏജൻസിയുടെ ഏഴരക്കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിൻ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.
കേരളത്തിലും മറ്റുമായി 20,000 രൂപ മാത്രം ഈടാക്കി നിയമനം നടത്തേണ്ടിടത്ത് രണ്ടു ലക്ഷം രൂപ വരെ ഈടാക്കിയാണ് നിയമനം നടത്തിയിരുന്നത്. ഇത്തരത്തിൽ ശേഖരിച്ച 205 കോടി രൂപ ഹവാലയായി കുവൈത്തിൽ എത്തിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി നടപടി.
English Summary : Kuwait nursing recruitment fraud case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.