ADVERTISEMENT

തിരുവനന്തപുരം∙ ഇരട്ടവോട്ട് തടയാന്‍ നടപടി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയാറാക്കി പ്രി‌സൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കും. പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം.

ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കും. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂത്തിനു പുറത്തേക്ക് പോകാന്‍ അനുവദിക്കാവൂ. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി.

English Summary: Election Commission announces action to prevent double voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com