എം.കെ.സ്റ്റാലിന്‍റെ മകളുടെയും ഡിഎംകെ സ്ഥാനാർഥികളുടെയും വീടുകളിൽ റെയ്ഡ്
Mail This Article
×
ചെന്നൈ ∙ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍റെ മകളുടെ വീട്ടിലും മരുമകന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്‍റെ മകള്‍ ചെന്താമരയുടെ ചെന്നൈയിലെ വീട്ടിലും മരുമകന്‍ ശബരീശന്‍റെ ചെന്നൈയിലെ സ്ഥാപനങ്ങളിലുമാണു റെയ്ഡ് നടന്നത്.
ചില ഡിഎംകെ സ്ഥാനാര്‍ഥികളുടെ വീടുകളും ബന്ധുക്കളുടെ സ്ഥാപനങ്ങളും പരിശോധിച്ചു. മുന്‍ മന്ത്രിയും തിരുവണ്ണാമല ഡിഎംകെ സ്ഥാനാർഥിയുമായ ഇ.വേലുവിന്‍റെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിങ് കോളജില്‍ ഉള്‍പ്പെടെ നേരത്തെ പരിശോധന നടത്തിയിരുന്നു. തിരുപ്പൂര്‍, ധാരാപുരം ഡിഎംകെ സ്ഥാനാര്‍ഥികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
English Summary: Income Tax raids MK Stalin's daughter's houses in Chennai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.