പിണറായി വിജയൻ അഴിമതിക്കാരുടെ ക്യാപ്റ്റൻ: ശൂരനാട് രാജശേഖരൻ
Mail This Article
×
തിരുവനന്തപുരം ∙ പിണറായി വിജയൻ ജനങ്ങളുടെ ക്യാപ്റ്റനല്ലെന്നും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ജനങ്ങളെ അകറ്റി നിർത്തി മുതലാളിമാരെയും അഴിമതിക്കാരെയും ചുറ്റിൽ നിർത്തി ഭരിച്ച പിണറായി ഭരണക്കാലം കേരള ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്.
8850 കോടിയുടെ വൈദ്യുതി കരാർ 25 വർഷത്തേക്കു കിട്ടിയ അദാനിക്കു പിണറായി ക്യാപ്റ്റനാണ്. 5239 കോടിയുടെ കടൽക്കൊള്ള കരാർ ലഭിച്ച അമേരിക്കൻ കമ്പനിക്കും, കോടിക്കണക്കിനു രൂപയുടെ ആരോഗ്യ ഡേറ്റ ലഭിച്ച സ്പ്രിൻക്ലർ മുതലാളിക്കും, പിൻവാതിൽ വഴി സർക്കാർ സർവീസിൽ കയറി പറ്റാൻ സഹായിച്ചതുകൊണ്ട് പിൻവാതിലുകാർക്കും പിണറായി ക്യാപ്റ്റനാണെന്നു ശൂരനാട് രാജശേഖരൻ ആരോപിച്ചു.
English Summary : Sooranad Rajasekharan against Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.