ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ വാർത്തയുമായി കേന്ദ്ര സർക്കാർ. യുഎസിനെ മറികടന്ന്, ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. പ്രതിദിനം ശരാശരി 30,93,861 വാക്സീൻ ഡോസുകൾ നൽകുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതുവരെയുള്ള വാക്സീൻ ഡോസുകളുടെ എണ്ണം ബുധനാഴ്ച 8.70 കോടി കവിഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയുമായി 33 ലക്ഷത്തിലധികം ഡോസുകളാണു നൽകിയത്. രാജ്യത്തു ദിനംപ്രതി പുതിയ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷൻ വേഗത്തിലാക്കുന്നത്.

ബുധനാഴ്ച 1,15,736 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 8,43,473ൽ എത്തി. ആകെ മരണസംഖ്യ 1,66,177 ആയി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണു കേസുകൾ കൂടുതൽ. പുതിയ കേസുകളിൽ 80.70 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

English Summary: India surpasses US to become fastest Covid-19 vaccinating country, says Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com