ഞങ്ങളുടേത് സിപിഎം കുടുംബം; അഭിമന്യുവിന് രാഷ്ട്രീയമില്ലെന്ന് പിതാവ്
Mail This Article
ആലപ്പുഴ∙ കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്(15) രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളികുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകാറില്ല. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്ഐ അംഗമാണ്. മകൻ എസ്എഫ്ഐ ആയിരിക്കാം. എന്നാൽ പ്രവർത്തനത്തിൽ സജീവമല്ലെന്നും അമ്പിളികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, വിദ്യാര്‍ഥിയുടെ കൊലയ്ക്കു കാരണം പ്രാദേശിക തര്‍ക്കമെന്നാണ് ബിജെപിയുടെ വിശദീകരണം. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ബിജെപി വ്യക്തമാക്കി. അതേസമയം, അഭിമന്യു കത്തേറ്റു മരിച്ച കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവും സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളാണ് അഭിമന്യുവിനെ കുത്തിയത്.
സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാൻ വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു. വള്ളികുന്നത്ത് ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
English Summary: 15-year-old boy stabbed to death, Police probe political motive