ഇരിക്കൂറിലെ കനത്ത പോരാട്ടത്തില്‍ യുഡിഎഫ്; അഴീക്കോടും കണ്ണൂരും യുഡിഎഫ് തന്നെ
Mail This Article
കണ്ണൂർ ജില്ലയിലെ പയ്യന്നൂരില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം. എന്നാൽ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്നും എക്സിറ്റ് പോള്‍ സൂചന നല്‍കുന്നു. എല്‍ഡിഎഫ് യുഡിഎഫിനേക്കാള്‍ 5.50 % വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 45.40%, യുഡിഎഫ് 39.90%, എന്‍ഡിഎ 12.50%. 5.50% മാര്‍ജിനില്‍ എല്‍ഡിഎഫ് പയ്യന്നൂരില്‍ നിലനിര്‍ത്തുമെന്നാണ് പ്രവചനം. 2016ല്‍ സി.കൃഷ്ണന്‍ നേടിയ ഭൂരിപക്ഷത്തില്‍ (28.07 %– 40263 വോട്ട്) കാര്യമായ ഇടിവുണ്ടാകും. എന്‍ഡിഎ 2016ലേക്കാള്‍ 2 ശതമാനം വരെ കൂടുതല്‍ വോട്ട് നേടാം. മറ്റുള്ളവര്‍ 2.10%.
ഇടതുകോട്ടയായി കല്യാശേരി തുടരുമെന്നാണ് പ്രവചനം. 23.50% മാര്‍ജിനില്‍ കല്യാശേരി എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം: എല്‍ഡിഎഫ് 53.70%, യുഡിഎഫ് 30.20%, എന്‍ഡിഎ 13.50% വോട്ടും നേടും. സിപിഎമ്മിലെ എം.വിജിന്‍ മികച്ച വിജയം നേടുമെന്ന് എക്സിറ്റ് പോൾ പറയുന്നു. ടി.വി.രാജേഷ് 2016ല്‍ നേടിയ മാര്‍ജിന്‍ 30.91 % (42891വോട്ട്). ബിജെപി വോട്ട് ഇത്തവണ 5 ശതമാനമെങ്കിലും ഉയരുമെന്നാണ് പ്രവചനം.
തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍ 16.90% വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള് പറയുന്നു. എല്‍ഡിഎഫ് വോട്ട് ഇത്തവണയും 50 ശതമാനം കടക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 50.60 ശതമാനം, യുഡിഎഫ് 37.70 ശതമാനം, എന്‍ഡിഎ 10.70 ശതമാനം. കഴിഞ്ഞ നിയമസഭയിലെ മികച്ച സാമാജികരിലൊരാളായ ജെയിംസ് മാത്യു 2016ല്‍ 40617 വോട്ടിന് (25.39 %) ജയിച്ച മണ്ഡലം എല്‍.ഡി.എഫ് വലിയ മാര്‍ജിനില്‍ നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന് 16.90 % ലീഡാണ് പ്രവചനം. യുഡിഎഫ് വോട്ട് നേരിയ തോതില്‍ ഉയരും. എല്‍ഡിഎഫ് വോട്ട് 2016ലെപ്പോലെ 50 ശതമാനം കടന്നേക്കും. മറ്റുള്ളവര്‍ 5.00 %. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാണിത്.
ഇരിക്കൂറില്‍ കനത്ത പോരാട്ടം ആണ് പോള്‍ പ്രവചിക്കുന്നത്. ഇരിക്കൂര്‍ എക്സിറ്റ് പോളില്‍ യുഡിഎഫ് ലീഡ് പക്ഷേ 1.90 % മാത്രം. ശക്തമായ പോരാട്ടം കാഴ്ചവച്ച് കേരള കോണ്‍ഗ്രസ് എം രംഗത്തെത്തുന്നു എന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. ബിജെപിക്കും വോട്ട് വര്‍ധന പ്രവചിക്കുന്നുണ്ട്. വോട്ടുശതമാനം; യുഡിഎഫ് 45.20%, എല്‍ഡിഎഫ് 43.30 %, എന്‍ഡിഎ 11.00 %. കടുത്ത മല്‍സരത്തിനൊടുവില്‍ യുഡിഎഫ് 1.90 % വോട്ടിന് മുന്നിലെന്നാണ് പ്രവചനം. 2016ല്‍ കെ.സി.ജോസഫ് 6.52 ശതമാനം (9647 വോട്ട്) ഭൂരിപക്ഷത്തിന്റെ അടുത്ത് ഇത്തവണ യുഡിഎഫ് എത്തുന്നില്ല. ബിജെപി വോട്ട് ഇരട്ടിയാകുമെന്ന് എക്സിറ്റ് പോള് പറയുന്നു.
അഴീക്കോട്ട് കെ.എം.ഷാജി നേരിടുന്നത് കനത്ത വെല്ലുവിളിയെന്നാണ് എക്സിറ്റ്പോള്‍ ഫലം. പക്ഷേ വിയര്‍ത്തെങ്കിലും ഷാജി തന്നെ ജയിക്കുമെന്ന് പോള്‍ പ്രവചിക്കുന്നു. എക്സിറ്റ് പോളില്‍ കെ.എം.ഷാജിയുടെ ലീഡ് 1.50% മാത്രമാണ്. അഴീക്കോട് എല്‍ഡിഎഫ് വോട്ട് 2016ലേതിനെക്കാള്‍ കുറയുമെന്നും സൂചന നല്‍കുന്നു ഫലം. വോട്ടുശതമാനം: യുഡിഎഫ് 42.00 %, എല്‍ഡിഎഫ് 40.50 %, എന്‍ഡിഎ 14.30 % എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ മറ്റുള്ളവര്‍ 3.20 ശതമാനം നേടും. കടുത്ത പോരാട്ടത്തില്‍ 1.50 % മാര്‍ജിനില്‍ കെ.എം.ഷാജി മുന്നില്‍. 2016ല്‍ കെ.എം.ഷാജി എം.വി.നികേഷ് കുമാറിനെതിരെ നേടിയ മാര്‍ജിന്‍ 1.62 % (2287 വോട്ട്) ആണ്. ബിജെപി വോട്ട് 5 ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവര്‍ക്ക് പ്രവചിക്കുന്ന 3.20 % അസാധാരണമല്ല. കെ.എം.ഷാജിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണങ്ങളും കേസുകളും എത്രമാത്രം പ്രതിഫലിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും.
കണ്ണൂരില്‍ സതീശന്‍ പാച്ചേനി അട്ടിമറി വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുമേല്‍ സതീശന്‍ പാച്ചേനിക്ക് 3.60 % ലീഡുണ്ടാകും എന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 41.00 %, എല്‍ഡിഎഫ് 37.40 %, എന്‍ഡിഎ 14.60 %, മറ്റുള്ളവര്‍ 7.00 ശതമാനം വോട്ടും നേടും. സതീശന്‍ പാച്ചേനി 3.60 % മാര്‍ജിനില്‍ ജയിക്കുമെന്ന് എക്സിറ്റ് പോള് പറയുന്നു. കഴിഞ്ഞ തവണ രാമചന്ദ്രന്‍ കടന്നപ്പള്ളി 0.95 % (1,196 വോട്ട്) മാര്‍ജിനിലാണ് പാച്ചേനിയെ മറികടന്നത്. മറ്റുള്ളവര്‍ക്ക് ഇത്തവണ 7.10% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ 4.37% ആയിരുന്നു. ബിജെപി വോട്ടിലെ വര്‍ധനയും മറ്റുള്ളവര്‍ പിടിക്കുന്ന വോട്ടുകളും എല്‍ഡിഎഫിന്റെ അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തം. യുഡിഎഫ് വിഹിതത്തിലും നേരിയ കുറവുണ്ട്.
ധര്‍മ്മടത്ത് പിണറായി വിജയന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം: എല്‍ഡിഎഫ് 55.10 %, യുഡിഎഫ് 34.20 %, എന്‍ഡിഎ 8.90 ശതമാനം വോട്ടും നേടും. പിണറായി വിജയന്‍ 20.90 % മാര്‍ജിനില്‍ വിജയമുറപ്പിക്കുന്നു. യുഡിഎഫ് വോട്ടില്‍ വര്‍ധന കാണുന്നു. 2016ല്‍ പിണറായിയുടെ മാര്‍ജിന്‍ 24.02 % (36,905 വോട്ട്) ആണ്.
തലശേരിയില്‍ എ.എന്‍.ഷംസീര്‍ വന്‍ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് 54.20 %, യുഡിഎഫ് 24.60 %, എന്‍ഡിഎ 19.00 ശതമാനം എന്നിങ്ങനെയാണ് വോട്ടുനില പ്രവചിക്കുന്നത്. തലശേരിയില്‍ സിപിഎം അപ്രമാദിത്വം തുടരും എന്ന് ചുരുക്കം. എ.എന്‍.ഷംസീര്‍ 29.60 % മാര്‍ജിനില്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 25.72% (34,117 വോട്ട്) ഭൂരിപക്ഷം ഷംസീര്‍ മറികടക്കും. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ അവരുടെ വോട്ട് എങ്ങോട്ട് എന്നത് പ്രധാനം. ആദ്യം പിന്തുണ സ്വീകരിക്കുകയും പിന്നീട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സി.ഒ.ടി. നസീറിന് തന്നെ ഗുണം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. 2016ല്‍ ബിജെപി 16.68 % വോട്ട് നേടിയിരുന്നു.
കൂത്തുപറമ്പില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. കെ.പി.മോഹനന്‍ 6.30% വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള് പറയുന്നു. വോട്ടുനില ഇങ്ങനെയാണ്: എല്‍ഡിഎഫ് 43.00%, യുഡിഎഫ് 36.70 %, എന്‍ഡിഎ 15.90 ശതമാനം വോട്ടും നേടും. 6.30 % മാര്‍ജിനില്‍ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോൾ വിശദീകരിക്കുന്നു. 2016ല്‍ കെ.കെ.ശൈലജയുടെ ഭൂരിപക്ഷം 8.37% (12,291 വോട്ട്). ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.മോഹനന്‍ 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ലഭിച്ചത്ര വോട്ട് യുഡിഎഫിന് ഇത്തവണ കിട്ടില്ലെന്ന് പ്രവചനം പറയുന്നു. ബിജെപി വോട്ടില്‍ നേരിയ വര്‍ധന. മറ്റുള്ളവര്‍ 4.40%. കഴിഞ്ഞതവണ 2.92%.
മട്ടന്നൂരില്‍ കെ.കെ.ശൈലജ മല്‍സരം നേരിടുന്നുവെന്നാണ് എക്സിറ്റ് പോള്‍ ഫലസൂചന. വോട്ടുശതമാനം ഇങ്ങനെ: എല്‍ഡിഎഫ് 39.20 %, യുഡിഎഫ് 34.60%, എന്‍ഡിഎ 15.70 ശതമാനം വോട്ടും നേടും. മട്ടന്നൂരില്‍ കെ.കെ.ശൈലജയ്ക്ക് പ്രവചിക്കുന്ന മാര്‍ജിന്‍ 4.60 % മാത്രം. കഴിഞ്ഞ തവണ ഇ.പി.ജയരാജന്‍ നേടിയ ഭൂരിപക്ഷം 29.18 % (49,381 വോട്ട്). ശൈലജയുടെ വര്‍ധിച്ച ജനപ്രീതിയും പാര്‍ട്ടിയുടെ കരുത്തും കണക്കിലെടുക്കുമ്പോള്‍ എക്സിറ്റ് പോള്‍ മാര്‍ജിന്‍ അതിശയകരമാണ്. ഇവിടെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വിഹിതം 10.50 %. പ്രധാനം.
പേരാവൂരില്‍ മല്‍സരം ശക്തമെങ്കിലും യുഡിഎഫ് 3.90% വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 45.70 %, എല്‍ഡിഎഫ് 41.80 ശതമാനം, എന്‍ഡിഎ 9.10 ശതമാനം വോട്ടും നേടുന്നു. 3.90 % മാര്‍ജിനില്‍ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. സിറ്റിങ് എംഎല്‍എ സണ്ണി ജോസഫ് കഴിഞ്ഞ തവണ നേടിയ മാര്‍ജിന്‍ 5.85 % (7,989വോട്ട്). എന്‍ഡിഎ വോട്ട് വര്‍ധിക്കും. മറ്റുള്ളവര്‍ 3.40 %. കഴിഞ്ഞ തവണ 2.98%. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉണ്ട്.
English Summary: Kannur District Manorama News VMR Exit Poll Result