ഓൺലൈനായി കലക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി കെ.രാജൻ
Mail This Article
×
തിരുവനന്തപുരം ∙ റവന്യു വകുപ്പിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു നിർദേശം നൽകുന്നതിനു മന്ത്രി കെ.രാജൻ 24നു കലക്ടർമാരുടെ യോഗം ഓൺലൈനായി വിളിച്ചു. കലക്ടർമാരെ പരിചയപ്പെടുന്നതിനു കൂടിയാണു യോഗം.
പട്ടയം നൽകുന്നതിനുള്ള നടപടികളും എൽഡിഎഫ് പ്രകടന പത്രികയിലെ ഭൂമി വിഷയങ്ങളിലുള്ള തീരുമാനങ്ങളും വേഗത്തിലാക്കാൻ നിർദേശിക്കും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, സർവേ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. വകുപ്പിലെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രത്യേക അവതരണവും ഉണ്ടായിരുന്നു.
English Summary : Revenue Minister K Rajan calls district collectors' meeting on May 24
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.