ADVERTISEMENT

ചെന്നൈ ∙ കോവിഡ് ബാധിച്ച തമിഴ് നടന്‍ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു.

നിര്‍മാതാവും അടുത്ത സുഹൃത്തുമായ ടി.ശിവയാണ് മരണവാര്‍ത്ത അറിയിച്ചത്. വെങ്കട് ശുഭയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

മൊഴി, അഴകിയ തീയേ, കണ്ട നാള്‍ മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ തമിഴ് സീരിയലുകളിലും വേഷമിട്ടു. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലില്‍ സിനിമാനിരൂപണ പരിപാടി അവതരിപ്പിച്ചിരുന്നു.

English Summary: Tamil actor Venkat Subha dies of Covid-19 in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com