ADVERTISEMENT

തിരുവനന്തപുരം∙ തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഹയര്‍സെക്കൻഡറി സ്കൂളുകളിൽ മാനദണ്ഡം പാലിക്കാതെ നടപ്പിലാക്കിയ സ്ഥലംമാറ്റത്തിൽ വ്യാപക പ്രതിഷേധം. വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനായി നടത്തിയ സ്ഥലം മാറ്റത്തിനെതിരെ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് അധ്യാപകരും സംഘടനകളും.

4 ഹയർസെക്കൻഡറി സ്കൂളാണ് ദേവസ്വം ബോർഡിനുള്ളത്. ഇതിലെ 35 അധ്യാപകരെയാണ് ചരിത്രത്തിലാദ്യമായി ഒറ്റയടിക്കു സ്ഥലം മാറ്റിയത്. 35ൽ 2 പേർ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി സ്ഥലംമാറിയവരാണ്. ഒരു സ്കൂളിൽ പ്രിൻസിപ്പലായി വന്ന വ്യക്തിയുടെ താൽപര്യം സംരക്ഷിക്കാനാണ് സ്ഥലംമാറ്റമെന്നാണ് ആരോപണം. ഈ വ്യക്തിയും സ്കൂളിലെ ജീവനക്കാരുമായുള്ള തകർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ബോർഡിലെ ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയുടെ സഹായത്തോടെ ഇവർ സ്കൂളിലെ ജീവനക്കാരെയെല്ലാം സ്ഥലംമാറ്റി. ഇതിനു മറയായാണ് കൂട്ടത്തോടെ മറ്റുള്ള സ്കൂളുകളിലെയും അധ്യാപകരെ മാറ്റിയതെന്നാണ് ആക്ഷേപം.

4 സ്കൂൾ മാത്രമായതിനാൽ 3 വർഷം കഴിയുമ്പോഴുണ്ടാകുന്ന പതിവു സ്ഥലം മാറ്റം ഇല്ലായിരുന്നു. 3 വർഷത്തിലധികമായി ഒരേ സ്കൂളില്‍ തുടരുന്ന നിരവധി അധ്യാപകരുണ്ടായിരുന്നു. സ്ഥലം മാറ്റം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുകയായിരുന്നു പതിവ്. ജീവനക്കാർക്കു പ്രശ്നങ്ങളിലാത്ത തരത്തിലായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ, പതിവില്ലാതെ കൂട്ടത്തോടെ സ്ഥലംമാറ്റം വന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി അധ്യാപകർ പറയുന്നു.  എൻസിസി, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ്, എൻഎസ്എസ്, സ്കൗട്ട് ആൻറ് ഗൈഡ്സ് എന്നിവയ്ക്കു ചുക്കാൻ പിടിച്ചിരുന്ന അധ്യാപകർ മാറിയതോടെ പ്രവർത്തനങ്ങള്‍ മന്ദഗതിയിലായി. ഓൺലൈൻ ക്ലാസുകളുടെ തയാറെടുപ്പും താറുമാറായി. എന്നാൽ, ചട്ടപ്രകാരമാണ് സ്ഥലംമാറ്റമെന്നും വിവാദങ്ങളിൽ കഴമ്പില്ലെന്നുമാണ് അധികൃതരുടെ വാദം.

English Summary: Protest against transfer in Travancore Devaswom Board Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com