ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവച്ച് ശ്രീലങ്ക; 3 ബോട്ട് തകർന്നു, ആളപായമില്ല
Mail This Article
×
ചെന്നൈ ∙ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ധനുഷ്കോടിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ ശ്രീലങ്കൻ നാവികസേനയുടെ വെടിവയ്പ്. മൂന്നു ബോട്ടുകൾ തകർന്നെന്നാണു വിവരം. ആർക്കും പരുക്കില്ല. സമുദ്രാതിർത്തി ലംഘിച്ചിട്ടില്ലെന്നും അതിർത്തി കടന്നു മത്സ്യബന്ധനം നടത്തിയാൽ ഇനിയും വെടിവയ്ക്കുമെന്നു നാവികസേന ഭീഷണി മുഴക്കിയതായും തൊഴിലാളികൾ പറഞ്ഞു.
മൂന്നു വർഷത്തിനു ശേഷമാണു സമുദ്രാതിർത്തിയിൽ വെടിവയ്പ്പുണ്ടാകുന്നത്. സമുദ്രാതിർത്തി ലംഘിച്ച 13 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇൗ മാസം ആദ്യം ഇന്ത്യൻ നാവികസേന ആക്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ആരോപണം ഇന്ത്യ നിഷേധിച്ചു.
English Summary: Sri Lankan Navy fires on Indian fishermen in Dhanushkodi for allegedly violating maritime boundaries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.