'പ്രഫസര്‍ അല്ല, ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു'; തിരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്ന് ഹര്‍ജി
Mail This Article
കൊച്ചി∙ മന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പു വിജയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഇവർ പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടി ജയിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്നാണ് ആവശ്യം.
ബിന്ദു പ്രഫസറല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടിസുകളിലും പ്രഫ.ബിന്ദു എന്നാണ് വച്ചിരുന്നത്. ബാലറ്റ് പേപ്പറിലും പ്രഫ. ബിന്ദു എന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവർ ജനങ്ങളെ കബളിപ്പിച്ചാണ് വോട്ടു നേടിയിരിക്കുന്നത്.
ഇതിനു പുറമേ എതിർ സ്ഥാനാർഥിയായിരുന്ന തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുലേഖകൾ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയായിരുന്നു. അതുകൊണ്ടു ബിന്ദുവിന്റെ ജയം അസാധുവാക്കണമെന്നും തോമസ് ഉണ്ണിയാടൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.
English Summary : Petition against R. Bindu in high court