ADVERTISEMENT

ഗുരുവായൂർ ∙ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഗുരുവായൂർ നഗരസഭയിൽ ടിപിആർ 12.58% ആയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. മുൻപ് റജിസ്റ്റർ ചെയ്തവർക്ക് ദർശനം അനുവദിക്കും. ഓൺലൈൻ ബുക്കിങ് നിർത്തിവച്ചു.

ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്. പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം. ഗുരുവായൂരിൽ ലോക്ഡൗൺ 16 വരെ തുടരും.

English Summary: Restrictions at Guruvayoor Temple as TPR raise to 12.58%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com