മരം കടപുഴകി വീണ് പശുക്കിടാവിനു പരുക്ക്: കണ്ടുനിന്ന ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
Mail This Article
×
നടുവണ്ണൂർ (കോഴിക്കോട്)∙ കാറ്റിൽ മരം കടപുഴകി വീണ് തൊഴുത്തു തകർന്ന്, പശുക്കിടാവിനു പരുക്കേറ്റതു കൺമുൻപിൽ കണ്ട ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. വാകയാട് കേളോത്ത് ഭാസ്കരൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിനോടു ചേർന്ന തൊഴുത്തിനു മുകളിൽ പ്ലാവ് വീണത്.
മരം വീണ് തൊഴുത്തിലെ രണ്ടര വയസ്സുള്ള പശുക്കുട്ടിയുടെ നടുവൊടിഞ്ഞ് ഗുരുതരവാസ്ഥയിലാണ്. സംഭവം കണ്ടുനിന്ന ഭാസ്കരൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജാനകി. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതനായ കുഞ്ഞിക്കണാരൻ.
Content Highlights: Calf, Death, Kozhikode, Tree Fall
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.