ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്ക് വേണ്ടി സ്പൈസസ് ബോർഡ് സമർപ്പിച്ച ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അംഗീകാരം നൽകിയെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി. പാർലമെന്റിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

2021-22 മുതൽ 2025-26 വരെ അഞ്ചു വർഷത്തേക്ക് തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചെറുകിട, ഇടത്തരം തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് 25,000 രൂപയുടെ വാർഷിക ഗ്രാന്റാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

റബർതോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 2020-21 ൽ 2.98 കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്നും 90 ശതമാനം തുക വരെ ഒരു മാസത്തിൽ പിൻവലിക്കാനുള്ള സാഹചര്യം ഒരുക്കി. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക് 2019-20 ൽ 63.17 ലക്ഷവും, 2020-21 ൽ 47.72 ലക്ഷവും 2021 ജൂൺ വരെ നാലര ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

Content Highlights: Plantation workers, Rameswar Teli, Dean Kuriakose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com