ADVERTISEMENT

പാലക്കാട്∙ കളിച്ചുകൊണ്ടിരിക്കെ കമുക് വീണ് ഏഴു വയസ്സുകാരി മരിച്ചു. മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം തൊട്ടിപ്പറമ്പ് ഇബ്രാഹീമിന്റെ മകൾ ടി.പി.ഫാത്തിമസന (7) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേ‍ാടെയാണ് അപകടം.

കാറ്റിൽ വീണ കമുകിന് അടിയിൽപ്പെട്ട ഫാത്തിമയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

English Summary: 7 year old girl died in tree falling accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com