ബംഗാൾ ഉപതിരഞ്ഞെടുപ്പ്: മമത ഭവാനിപൂരിൽനിന്ന് മത്സരിക്കും
Mail This Article
×
കൊൽക്കത്ത∙ സെപ്റ്റംബർ 30ന് നടക്കുന്ന ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി പാർട്ടി സ്ഥാനാർഥിയാകുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന സംസേർഗഞ്ചിലേക്കും ജംഗിപ്പൂരിലേക്കും ടിഎംസി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അമിറുൾ ഇസ്‌ലാം സംസർഗഞ്ചിലും ജാക്കിർ ഹൊസൈൻ ജംഗിപ്പൂരിലും മത്സരിക്കും.
മേയിൽ നടന്ന തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. മമതയ്ക്ക് മത്സരിക്കാൻ ഭവാനിപൂരിലെ ടിഎംസി എംഎൽഎ ശോവൻദേവ് ചതോപാധ്യ രാജിവച്ചിരുന്നു. ഒക്‌ടോബർ മൂന്നിനാണ് മൂന്നിടങ്ങളിലും വോട്ടെണ്ണൽ.
English Summary: Mamata Banerjee to contest Bhabanipur bypoll, announces TMC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.