താലിബാനോടുള്ള സമീപനത്തില്‍ ജാഗ്രത വേണം; പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ്
Mail This Article
×
വാഷിങ്ടൻ ∙ താലിബാനോടുള്ള സമീപനത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. താലിബാന്‍ വിഷയത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില നിലപാടുകള്‍ പാക്കിസ്ഥാന്‍ കൈക്കൊള്ളുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ആരോപിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഫ്ഗാനില്‍ ചെയ്ത കാര്യങ്ങളും വരും ദിവസങ്ങളിലെ സമീപനവും അനുസരിച്ച് പാക്കിസ്ഥാനോടുള്ള ബന്ധം പുനഃപരിശോധിക്കും. താലിബാന്‍ അംഗങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary: Taliban: US warns Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.