പി.എസ്.പ്രശാന്തിനു പുതിയ ചുമതല; കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്
Mail This Article
×
തിരുവനന്തപുരം ∙ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.എസ്.പ്രശാന്തിനു പുതിയ ചുമതല. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായാണു നിയമനം. കെപിസിസി സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു പ്രശാന്ത്. ഡിസിസി പ്രസിഡന്റായ പാലോട് രവിക്കെതിരെ ആരോപണം ഉന്നയിച്ചതിനു സസ്പെൻഷനിലായിരുന്ന പ്രശാന്ത്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെയാണു പാർട്ടിയിൽനിന്നും പുറത്തായത്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾക്കു മൂലകാരണം വേണുഗോപാലാണെന്നു പ്രശാന്ത് ആരോപിച്ചിരുന്നു.
English Summary: Expelled congress leader, PS Prasanth, who joined recently in CPM, get new responsibility
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.