ADVERTISEMENT

മലപ്പുറം∙ കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയേയും മകനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും ശിക്ഷ. മഞ്ചേരി ജില്ല അഡിഷനൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. 

അതിക്രൂരമായ കൊലപാതകമെന്ന് കണ്ടെത്തിയാണ് കോടതി പ്രതി ആതവനാട് സ്വദേശി മുഹമ്മദ് ഷരീഫിന് ശിക്ഷ വിധിച്ചത്. മാനഹാനി മറച്ചു വയ്ക്കാന്‍ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വര്‍ഷം തടവ് ആദ്യം അനുഭവിക്കണം.

തുടര്‍ന്ന് 10 മാസം ഗര്‍ഭിണിയായിരുന്ന 26 വയസ്സുകാരി ഉമ്മുസല്‍മയേയും ഏഴു വയസുകാരന്‍ മകന്‍ ദില്‍ഷാദിനേയും കൊലപ്പെടുത്തിയതിന് ഇരട്ട ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് 5 വര്‍ഷം തടവും വിധിച്ചു. രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയുമടയ്ക്കണം. 

ഉമ്മു സല്‍മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുഹമ്മദ് ഷരീഫ് 2017 മെയ് 22ന് ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയത്. ആത്മഹത്യയാണന്നു വരുത്തി തീര്‍ക്കാന്‍ ഇരുവരുടേയും കഴുത്തില്‍ ഷാള്‍ മുറുക്കി. മൂന്നു ദിവസത്തിനു ശേഷം പുഴുവരിച്ച നിലയിലാണു ശിശുവിന്‍റേത് അടക്കം മൃതദേഹങ്ങൾ‌ കണ്ടെത്തിയത്.

സാക്ഷികള്‍ ഇല്ലാതിരുന്ന കൊലപാതകത്തില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ശേഷിച്ചത്. സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായത്.

English Summary: Kadampuzha twin murder case, accused sentenced

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com