ADVERTISEMENT

തിരുവനന്തപുരം∙ ഇന്ന് വിജയദശമി. സംസഥാനത്തിന്റെ വിവിധ ഭാഗത്ത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭം കുറിക്കും. തിരുവനന്തപുരത്ത് പൂജപ്പുര മണ്ഡപം, ഐരാണിമുട്ടം തുഞ്ചന്‍സ്മാരകം, തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് മാര്‍ഗരേഖ പാലിച്ചാണ് ചടങ്ങുകള്‍. പൂജപ്പുരമണ്ഡപത്തില്‍ ഇത്തവണയും ഗുരുക്കന്മാരില്ല. രക്ഷിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ അക്ഷരമെഴുതിക്കണം. 

ഹരിശ്രീ കുറിക്കാനുള്ള അരിയും താലവും കൊണ്ടുവരണം. രാവിലെ അഞ്ചരയ്ക്ക് ചടങ്ങുകള്‍ തുടങ്ങി. മുന്‍കൂട്ടി റജിസ്റ്റർ ചെയ്ത അറുനൂറുപേര്‍ക്കുമാത്രമാണ് അവസരം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ റജസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ  വിദ്യാരംഭത്തിനുള്ള സമയവും നല്‍കിയിട്ടുണ്ട്.  അരമണിക്കൂറില്‍ അന്‍പത് പേര്‍ക്ക് പ്രവേശനം അനുവദിക്കും.

kozhikode-vidhyarambham
കോഴിക്കോട് അഴകൊടി ദേവി ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്ത്. ചിത്രം. എം.ടി.വിധുരാജ്

Content Highlights : Vidhyarambham, Vijyayadashami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com