ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധന നികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരം സര്‍ക്കാരിന്റെ അടിവേരിളക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. ഇന്ധന വില വര്‍ധനയില്‍ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുമ്പോഴും വില കുറയ്ക്കില്ലന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ശൂരനാട് രാജശേഖരന്‍ കുറ്റപ്പെടുത്തി. 

ജനങ്ങളെ ബോധവത്കരിക്കാനുള്ള മന്ത്രിയുടെ പ്രസംഗം എകെജി സെന്ററില്‍ ഉള്ളവര്‍ക്കും പോലും മനസിലായില്ല. രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം തയാറായത്. മറ്റ് സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചു. 

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ഇന്നലെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. ഇന്ധന വിലയില്‍ നിന്നുള്ള അധിക നികുതി പുറമേ ജനങ്ങളില്‍ നിന്ന് 2673 കോടി പെട്രോളിയം സെസായി കേരള സര്‍ക്കാര്‍ പിരിച്ചു. ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പെടുത്താന്‍ സമ്മതിക്കാതെ പിണറായി സര്‍ക്കാര്‍ ഇന്ധന വില വര്‍ധനയിലൂടെ പിരിച്ചെടുക്കുന്നത് കോടികളാണ്. ഇന്ധന വിലയില്‍ ജനങ്ങളെ പിഴിയുന്ന വട്ടിപ്പലിശക്കാരനായി ധനമന്ത്രി ബാലഗോപാല്‍ മാറി എന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

English Summary: Sooranad Rajasekharan against K. Balagopal on Fuel price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com