ADVERTISEMENT

കുട്ടനാട്∙ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കണ്ണീര്‍കൊയ്ത്ത്. കൊയ്യേണ്ട നെല്ലെല്ലാം മഴ കനത്തതോടെ വീണു നശിച്ചു. കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ നെടുമുടി മാത്തൂര്‍ പാടത്ത് ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കൊയ്തെടുത്ത് അരിയാക്കേണ്ട നെല്ലാണ് വീണുകിടന്ന് കിളിര്‍ത്ത് നശിച്ചത്. നല്ല വിളവാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. കൊയ്ത്തിന് യന്ത്രങ്ങളും ലഭ്യമായി. എന്നാല്‍ മഴ ചതിക്കുകയായിരുന്നു.

കൊയ്ത്ത് പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ട് ദിവസങ്ങളായി. ഏക്കറിന് മൂന്നരക്വിന്റല്‍ നെല്ല് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ ഒരു ക്വിന്റലെങ്കിലും കിട്ടിയാല്‍ ഭാഗ്യമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. 543 ഏക്കര്‍ വരുന്നതാണ് മാത്തൂര്‍ പാടശേഖരം. 281 കര്‍ഷകരാണ് പാടേശഖരത്തിലുള്ളത്. മഴതുടര്‍ന്നാല്‍ നെല്ല് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

 

English Summary: Kuttanad Farmers plight continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com