ADVERTISEMENT

തിരുവനന്തപുരം∙ ദത്തു വിവാദവുമായി ബന്ധപ്പെട്ട കേസിലെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥ സംഘത്തിനു കൈമാറി. ഞായറാഴ്ച കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കും. അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ നാലു പേരടങ്ങുന്ന സംഘമാണ് ആന്ധ്രയിലേക്ക് പോയത്.

സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പെട്ട സംഘവും സുരക്ഷ ഒരുക്കാനായി ഒപ്പമുണ്ടായിരുന്നു. ദത്തുനടപടികൾ നിർത്തിവയ്ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു.

ദത്തിനു മുന്നോടിയായി താൽക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 17ന് ഉത്തരവിട്ടിരുന്നു. ഇനി രണ്ടു ദിവസം ശേഷിക്കെയാണു കുഞ്ഞിനെ കൊണ്ടുവരാൻ ഇവിടെനിന്നുള്ള സംഘം പോയത്.

English Summary : Adoption case: Andhra couples hand over child to Kerala officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com