ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെ സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എംജിആറിനു വൃക്കദാനം ചെയ്ത സഹോദരപുത്രി എം.ജി.സി.ലീലാവതി (72) അന്തരിച്ചു. എംജിആറിന്റെ മൂത്ത സഹോദരൻ എം.ജി. ചക്രപാണിയുടെ മകളാണ്.

1984ൽ വൃക്ക രോഗത്തെ തുടർന്ന് എംജിആർ യുഎസിലെ ആശുപത്രിയിൽ ജീവിതത്തോട് മല്ലിടുമ്പോൾ ലീലാവതിയാണു വൃക്ക നൽകിയത്. തൃശൂർ ചേലക്കരയിൽ ഭർത്താവ് ഡോ. രവീന്ദ്രനാഥിനൊപ്പം താമസിച്ചിരുന്ന അവർ 1989ലാണു ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്.

2017ൽ ഏതാനും ബന്ധുക്കൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. എംജിആറിന്റെ വളർത്തുമകനായിരുന്ന അന്തരിച്ച നടൻ എം.ജി.സി.സുകുമാരൻ സഹോദരനാണ്. ലീലാവതിക്കു രണ്ടു പെൺമക്കളുണ്ട്.

English Summary: Leelavathi, who donated kidney to MGR, is no more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com