ADVERTISEMENT

കൊച്ചി∙ തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. അധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 4 വനിതാ കൗൺസിലർമാർക്കു പരുക്കേറ്റു. നാലു പേരെയും കാക്കനാട് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തുള്ള 3 പേർക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ കൗൺസിൽ ഹാളിന്റെ ചില്ലു തകർത്തു. ചെയർപഴ്സന്റെ ചേംബറിന്റെ പൂട്ടു മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണു കൂട്ടത്തല്ലിലേക്കു കലാശിച്ചത്.

നഗരസഭാ യോഗത്തിൽ ആദ്യ 8 അജണ്ടകൾ പാസാക്കിയെങ്കിലും ഒമ്പതാമത്തെ അജണ്ടയായി വന്നതു ചെയർപഴ്സന്റെ ചേംബറിന്റെ പൂട്ടുമാറ്റുന്ന വിഷയമായിരുന്നു. പണക്കിഴി വിവാദത്തിൽ പരിശോധനയ്ക്കായി വിജിലൻസ് പൂട്ട് സീൽ ചെയ്തിരുന്നെങ്കിലും അധ്യക്ഷ അതു പൊളിച്ച് അകത്തു കയറിയിരുന്നു. ഈ പൊളിച്ച പൂട്ടു മാറ്റുന്നതിനുള്ള പണം പാസാക്കുന്നതായിരുന്നു വിഷയം. ഇതു പാസാക്കാനാവില്ല എന്നു പ്രതിപക്ഷാംഗങ്ങൾ നിലപാടെടുത്തു.

ആരാണ് പൂട്ടു പൊളിച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അവരിൽ നിന്നു പണം ഈടാക്കണം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് ഏതാനും യുഡിഎഫ് അംഗങ്ങളും യോജിച്ചു. ഇതിനിടെ അജണ്ട പാസായതായി പ്രഖ്യാപിച്ച് അടുത്ത അജണ്ടയിലേയ്ക്കു കടക്കാനായി അധ്യക്ഷയുടെ ശ്രമം. ഇതിനെതിരെ എതിർഭാഗത്തു നിരന്നവർ പ്രതിഷേധവുമായി വന്നു പരസ്പരം പോർ വിളിക്കുകയായിരുന്നു. ചെയർപഴ്സണെ ഉപരോധിക്കുകയും ചെയ്തു. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

English Summary: Money Laundering Controversy in Thrikkakara Municipality updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com