ADVERTISEMENT

കൊല്ലം∙ സിപിഎം ജില്ലാ സമ്മേളനത്തിന് വേദിയാകുന്ന കൊട്ടാരക്കരയിൽ സ്ഥാപിച്ച അന്തരിച്ച നടൻ ശങ്കരാടിയുടെ ഫ്ലക്സ് ബോർഡ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സംഭവം ട്രോളായപ്പോള്‍ ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റിയ നിലയിലാണ്. സത്യൻ അന്തിക്കാടിന്റെ സന്ദേശം സിനിമയിലെ കുമാരപിളള പറയുന്നതു പോലെ താത്വികമായ അവലോകനം കൂടിയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍‌. അതുകൊണ്ടാകാം കൊട്ടാരക്കരയിൽ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ശങ്കരാടിയുടെ ചിത്രവും വച്ചതെന്ന് ട്രോളൻമാർ. 

ശങ്കരാടി കമ്യൂണിസ്റ്റുകാരനായിരുന്നുവെന്ന് പുതുതലമുറയെ ഒാര്‍മിപ്പിക്കുക കൂടിയായിരുന്നു ഉദ്ദേശമെങ്കിലും സമൂഹമാധ്യമങ്ങളില്‍ ചിത്രം ട്രോളായി മാറുകയായിരുന്നു. സഖാക്കള്‍ക്ക് ചിത്രം മാറിപ്പോയതാണെന്നും വ്യാജനാണെന്നുമൊക്കെ എതിരാളികളുടെ പ്രചാരണം. എന്നാലിത് വ്യാജനല്ല. ദേശീയപാതയില്‍ കൊട്ടാരക്കര ചന്തമുക്കിലെ വൈദ്യുതി പോസ്റ്റിലാണ് കൊട്ടാരക്കര ലോക്കല്‍ കമ്മിറ്റി ശങ്കരാടി ചിത്രമുളള ഫ്ലക്സ് ബോര്‍‍ഡ് വച്ചത്.

ഫ്ലക്സ്  ബോര്‍ഡ‍് പാർട്ടി പ്രവര്‍ത്തകരിലൊരാള്‍ പിന്നീട് അഴിച്ചുമാറ്റി. സമീപമുളള കടമുറിയോട് ചേര്‍ന്ന് മാറ്റിവച്ച നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചെന്നായിരുന്നു ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം.

English Summary: Flex of Sankaradi related to CPM Kollam district conference goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com