ADVERTISEMENT

വണ്ടൂർ∙ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ (പറമ്പൻ സുശാന്ത് 36) അറസ്റ്റിൽ. വഴി തർക്കത്തിന്റെ പേരിൽ മർദിച്ചുവെന്നു കാണിച്ചു അയൽവാസി സുഭാഷ് നൽകിയ പരാതിയിലാണു അറസ്റ്റ്. 2018ലാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു ഒട്ടേറെ തവണ ഹാജാരാകാൻ വണ്ടൂർ പൊലീസ് സുശാന്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഇതിനെത്തുടർന്നു വെള്ളിയാഴ്ച രാവിലെ തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണു പൊലീസ് അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതേ കേസിൽ സുഭാഷിനെതിരെ സുശാന്തും പരാതി നൽകിയിരുന്നു. സുഭാഷിനെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു.

English Summary: Sushant Nilambur arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com