ആരോഗ്യപ്രശ്നമില്ലാത്ത കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമില്ല: ഡോ.സൗമ്യ സ്വാമിനാഥന്‍
Mail This Article
ജനീവ ∙ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. 'ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ല. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്‌സീന്‍ നല്‍കുകയാണ് ഇപ്പോൾ പ്രധാനം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണ്.'- ഡോ.സൗമ്യ പറഞ്ഞു.
ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമല്ല. ഒമിക്രോണിന് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗവ്യാപനം അതിവേഗത്തിലായിരിക്കും. ആയിരങ്ങള്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേർത്തു.
English Summary: No Evidence That Healthy Kids Need Covid Boosters, Says WHO Chief Scientist Soumya Swaminathan