ADVERTISEMENT

പട്ന ∙ കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാം കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനു പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കാരണമാണു ലാലുവിനെ ബിജെപി പീഡിപ്പിക്കുന്നതെന്നു പ്രിയങ്ക ആരോപിച്ചു. 

ബിജെപിക്കു മുന്നിൽ തലകുനിക്കാൻ തയാറല്ലാത്തവർ പല തരത്തിൽ പീഡിപ്പിക്കപ്പെടുന്നുവെന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയെന്നതാണു ബിജെപി രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ആർജെഡി നേതാവ് ലാലുവിന് നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പ്രിയങ്ക കുറിച്ചു.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരനാണെന്നു റാഞ്ചി സിബിഐ കോടതി വിധിച്ചു. ലാലുവിനുള്ള ശിക്ഷ 21നു പ്രഖ്യാപിക്കും.

English Summary: Priyanka Gandhi supports Lalu Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com