ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിലെ ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നു മണിപ്പുർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഇബോബി സിങ്. ബിജെപിയുടെ ദീർഘവീക്ഷണവും ദിശാബോധവുമില്ലാത്ത ഭരണത്തിൽ ജനം വീർപ്പുമുട്ടി കഴിയുകയാണെന്നും ബിജെപിയുടെ ഭിന്നിച്ച് ഭരിക്കുക എന്ന പ്രഖ്യാപിത നയത്തിനു ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും ഇബോബി സിങ് പറഞ്ഞു.

നുണകളും വ്യാജ വാഗ്ദാനങ്ങളുമാണ് ബിജെപി നൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പു വേളയിൽ പറഞ്ഞ ഒരു വാഗ്ദാനവും നടപ്പിലാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ചരിത്രമെഴുതിയെന്നു കൊട്ടിഘോഷിച്ച നാഗ കരാർ എവിടെ പോയെന്നും ഇബോബി സിങ് ചോദിച്ചു. മണിപ്പുരിലെ നാഗാ വംശജർക്കു പ്രത്യേക അവകാശങ്ങൾ ലഭ്യമാക്കുന്നതു പരിഗണിക്കുമെന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ എവിടെ വരെയായെന്നും ഇബോബി സിങ് ചോദിച്ചു.

എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മണിപ്പുരിനെ അസമത്വത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. വികസന മുരടിപ്പും വിദ്വേഷവുമാണ് ഈ ഭരണത്തിന്റെ ആകെത്തുക. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ മുഖ്യലക്ഷ്യമെന്നും ബിജെപി സർക്കാരിനെ ജനം തിരസ്‌കരിക്കുമെന്നും ഇബോബി സിങ് പറഞ്ഞു. 

English Summary: Manipur wants change: Ibobi Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com