‘മുഖ്യമന്ത്രിയായാൽ തലക്കനം വരാതെ നോക്കും’; പഞ്ചാബിൽ ആത്മവിശ്വാസത്തോടെ ഭഗവന്ത്
Mail This Article
×
ചണ്ഡിഗഡ് ∙ പഞ്ചാബിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്‌മി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ. മുഖ്യമന്ത്രി പദം നേടിയാലും തലക്കനം വരാതെ നോക്കുമെന്നു ഭഗവന്ത് പറഞ്ഞു.
'സിഎം എന്ന വാക്കിന് കോമൺ മാൻ എന്നാണ് അർഥം. എന്റെ ജീവിതത്തിൽ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല'- മാൻ പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് 62–100 സീറ്റാണ് എക്സിറ്റ് പോളിൽ വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 59 സീറ്റാണ്.
English Summary: "Won't Go To My Head If I Become Chief Minister": AAP's Bhagwant Mann
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.