‘ആം ആദ്മി ദേശീയ ശക്തിയായി; ഒരിക്കൽ കേജ്‍രിവാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’
Mail This Article
×
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തിനു പുറമെ പഞ്ചാബും കയ്യടക്കിയതോടെ ആംആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. കോൺഗ്രസിന്റെ സ്ഥാനത്തേക്ക് പാർട്ടി എത്തി. ഒരിക്കൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ എഎപിക്ക് ഇത് മനോഹരമായ ദിവസമാണ്. കാരണം ഇന്ന് ഞങ്ങൾ ഒരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു. ഞങ്ങൾ ഇനി ഒരു പ്രാദേശിക പാർട്ടിയല്ല. ദൈവം ഞങ്ങളെയും അരവിന്ദ് കേജ്‌രിവാളിനെയും അനുഗ്രഹിക്കട്ടെ. ഒരിക്കൽ അദ്ദേഹം രാജ്യത്തെ നയിക്കും.’– രാഘവ് ഛദ്ദ പറഞ്ഞു.
English Summary: Arvind Kejriwal Will Be PM, AAP National Force Now: AAP's Raghav Chadha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.