ADVERTISEMENT

ലക്‌നൗ∙ ദലിത് പെണ്‍കുട്ടി പീഡനത്തിരിയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയിലെ മൂന്ന് (ഹത്രസ്, സദാബാദ്, സിക്കന്ദ്ര റായ്) നിയമസഭാ സീറ്റുകളില്‍ ബിജെപിയും സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും ഒപ്പത്തിനൊപ്പം. ഹത്രസിൽ ബിജെപിയും സദാബാദിൽ രാഷ്ട്രീയ ലോക്ദളും സിക്കന്ദ്ര റായിൽ എസ്പിയും ജയിച്ചു

ഹത്രസ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ ആഗ്ര മുന്‍ മേയര്‍ അഞ്ജുല മഹൗര്‍ 1,17,253 വോട്ടുകള്‍ക്ക് ജയിച്ചു. മണ്ഡലത്തില്‍ ആര്‍എല്‍ഡിയുമായി സഖ്യത്തിലേര്‍പ്പെട്ട എസ്പി, ബ്രജ് മോഹന്‍ റാഹിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. ബ്രജ് മോഹന്‍ 34,925 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ സിങ് 1931 വോട്ടുകളും ബിഎസ്പി സ്ഥാനാര്‍ഥി സഞ്ജീവ് കുമാര്‍ 40,975 വോട്ടുകളും നേടി. 

2017ല്‍ ബിജെപിയുടെ ഹരി ശങ്കര്‍ മഹോര്‍ 1,33,840 വോട്ട് നേടി ജയിച്ചിരുന്നു. 2014ല്‍ 59,161 വോട്ടുകള്‍ക്ക് ബിഎസ്പിയുടെ ഗന്‍ഡ ലാല്‍ ചൗധരിയാണ് ഇവിടെ ജയിച്ചത്. 

പട്ടിക വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഹത്രസ് മണ്ഡലം, ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു ശേഷമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടിയുടെ അമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതു നിഷേധിച്ചു.

2020 സെപ്റ്റംബര്‍ 14 നാണു ദലിത് പെണ്‍കുട്ടിയെ ഒരു സംഘം ആളുകൾ പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ലോക്കല്‍ പൊലീസ് ബലം പ്രയോഗിച്ച് ദഹിപ്പിച്ചത് വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യുപി പൊലീസ് തടഞ്ഞതും വിവാദമായി. പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. 

English Summary: Uttar Pradesh Assembly Election, Hathras Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com