ADVERTISEMENT

മോസ്കോ∙ യുഎൻ സുരക്ഷാ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് റഷ്യ. യുക്രെയ്നിൽ മാനുഷിക പ്രതിസന്ധിയുണ്ടെന്നും ഒഴിപ്പിക്കൽ സുഗമമാക്കാൻ നടപടിയുണ്ടാകണമെന്നുമായിരുന്നു റഷ്യ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. ബെലാറൂസ്, സിറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സുരക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ ഇന്ത്യയും മറ്റു 12 രാജ്യങ്ങളും വിട്ടുനിന്നു. ചൈനയും റഷ്യയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ നടപ്പാക്കണമെന്നും സ്ത്രീകൾ, കുട്ടികൾ സഹായം ആവശ്യമുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി യുദ്ധം രൂക്ഷമായ സ്ഥലങ്ങളിൽ നിന്നും പുറത്തെത്തിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. അധിനിവേശവുമായി ബന്ധപ്പെട്ട് യാതൊരു പരാമർശവുമില്ലാതെയായിരുന്നു റഷ്യയുടെ പ്രമേയം. 

ചില രാജ്യങ്ങൾ റഷ്യയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപും രണ്ട് തവണ റഷ്യ–യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചപ്പോൾ ഇന്ത്യ വിട്ടുനിൽക്കുകയായിരുന്നു. യുദ്ധം ആരംഭിച്ച റഷ്യ തന്നെ മാനുഷിക ഇടപെടൽ ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. യുക്രെയ്നിലെ ദുരന്തത്തിന് ഏക കാരണം റഷ്യയാണെന്നും റഷ്യയെ ഒരിക്കലും അനുകൂലിക്കില്ലെന്നും യുകെ അംബാസഡർ ബാർബറ വുഡ്‌വാർഡ് പറഞ്ഞു.  

 

English Summary: UN council defeats Russia humanitarian resolution on Ukraine

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com