ADVERTISEMENT

പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയെ ബിഹാർ മന്ത്രിസഭയിൽനിന്നു പുറത്താക്കി. മുകേഷ് സാഹ്നിയെ മന്ത്രിസഭയിൽ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. മുകേഷ് സാഹ്നിയുടെ രാജിക്കായി ബിജെപി സമ്മർദ്ദം ചെലുത്തിയിട്ടും വഴങ്ങാത്ത സാഹചര്യത്തിലാണ് പുറത്താക്കാനുള്ള തീരുമാനം.

വിഐപിയുടെ മൂന്ന് എംഎൽഎമാരും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. പാർട്ടിയുടെ പ്രതിനിധിയായി മന്ത്രിസഭയിലുണ്ടായിരുന്ന മുകേഷ് സാഹ്നി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാനായി വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വിഐപി മുഴുവൻ പേജ് പത്രപരസ്യം നൽകിയതാണ് ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

യുപി തിരഞ്ഞെടുപ്പിൽ വിഐപി സ്ഥാനാർഥികളെയും നിർത്തിയിരുന്നു. ബിഹാറിലെ എൻഡിഎ മന്ത്രിസഭയിൽ നിന്നു മുകേഷ് സാഹ്നിയെ പുറത്താക്കാനുളള വഴിയൊരുക്കാനാണ് പാർട്ടിയുടെ മൂന്ന് എംഎൽഎമാരെയും ബിജെപി ചാക്കിട്ടത്. 

English Summary : Bihar: VIP's Mukesh Sahani sacked from Nitish Kumar cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com