ADVERTISEMENT

കൽപറ്റ∙ കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് പാട്ടവയൽ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), മാതാവ് പ്രേമലത (60) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണു സംഭവം. കോഴിക്കോട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിനു സമീപത്തു വെച്ച് നിയന്ത്രണം വിട്ട കാർ മിൽമയുടെ ടാങ്കറിൽ ഇടിക്കുകയായിരുന്നു. 

കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസ്സുള്ള മകൻ ആരവിനെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. മരിച്ച ശ്രീജീഷയുടെ മൃതദേഹം കൽപറ്റ ജനറൽ ആശുപത്രിയിലും പ്രവീഷിന്റെയും പ്രേമലതയുടെയും മൃതദേഹം കൽപറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. 

ബത്തേരി ഭാഗത്തു നിന്ന് കൽപറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിലിടിച്ചാണു കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

English Summary: Wayanad kakkavayal accident updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com