ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ് പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.

ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം. 

പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിങ്ങിനു വിധേയമായി സ്റ്റേഷനിലേക്കg പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവില്‍നിന്ന് ഏതുസമയത്തും ക്യുആര്‍ കോഡ് ടിക്കറ്റ് സ്‌കാനിങ്ങിനായി എടുക്കാം.

English Summary: Kochi Metro Tickets Will Be Available in Mobile Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com