ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഹേമ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ അറിയണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. എന്നാൽ, റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

യോഗം നിരാശാജനകമെന്ന് നടി പത്മപ്രിയയും ബീനാ പോളും പ്രതികരിച്ചു. കമ്മിഷന്റെ നിർദേശങ്ങളുടെ വിശദാംശങ്ങൾ അറിയാതെ ചർച്ച ഫലപ്രദമാകില്ലെന്നും ഇരുവരും പറഞ്ഞു. അതേസമയം, ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ 90 ശതമാനത്തോടും യോജിക്കുന്നുവെന്ന് നടൻ സിദ്ദിഖ് പ്രതികരിച്ചു. 10 ശതമാനത്തിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു. കമ്മിഷന്റെ കണ്ടെത്തലുകൾ പുറത്തുവിടുന്നതിൽ ‘അമ്മ’ സംഘടനയ്ക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: WCC demanded to release Hema Commission Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com