ADVERTISEMENT

പത്തനംതിട്ട ∙ ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാലവർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ).

മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ (സെന്റീമീറ്ററിൽ):

ആലുവ 19, ഇരിങ്ങാലക്കുട 17, കൊച്ചി സിയാൽ വിമാനത്താവളം 17, ആലപ്പുഴ 16, എറണാകുളം സൗത്ത് 15, പറവൂർ 15, തൃശൂർ വിന്താല 14, കൊല്ലം കല്ലട 13, വർക്കല 13, കൊല്ലം 12, തിരുവനന്തപുരം 12, പെരുമ്പാവൂർ 12, പുനലൂർ 12, കുമരകം 11, മങ്കൊമ്പ് 11, വെള്ളായണി 11, ചെറുതോണി 11, മാവേലിക്കര 11, ചാലക്കുടി 10, കോന്നി 10, ചേർത്തല 10, നെയ്യാറ്റിൻകര 10.

∙ അഞ്ച് ദിവസത്തേയ്ക്കു മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഏറിയും കുറഞ്ഞും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാതയോടെ കാലവർഷ സമാനമായ മഴമേഘങ്ങളാണ് കേരളത്തിന്റെ പശ്ചിമ തീരത്ത് എത്തിയിരിക്കുന്നത്. ഇടവം പിറന്ന ദിവസം തന്നെ ഇടവപ്പാതി എത്തിയ പ്രതീതി. പകൽ താപനിലയിലും ഗണ്യമായ കുറവുണ്ടായതോടെ കടുത്ത ചൂടിന്റെ പിടിയിൽനിന്നും സംസ്ഥാനത്തിന് താൽക്കാലിക മോചനമായി.

English Summary: Month of Edavam Begins; Heavy Rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com