ADVERTISEMENT

കൊച്ചി∙ സർക്കാരിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ജനവിധി എന്ന് ഹൈബി ഈഡൻ എംപി. കേരളത്തിലെ ജനമനസ്സ് ഇതിലൂടെ വെളിപ്പെട്ടു. പിടിയുടെ ഓർമകൾ ഇന്നും ജനമനസ്സുകളിൽ ഉണ്ടെന്നാണ് ജനവിധി തെളിയിക്കുന്നത്. കേരളത്തിൽ ഉടനീളമുള്ള യുഡിഎഫ് പ്രവർത്തകർക്കു പുതിയ ഊർജ്ജം നൽകാൻ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ഫലം സഹായകമാകും. 

ഉമ തോമസ് ഒരു മികച്ച പ്രതിനിധിയായിരിക്കും. എല്ലാവിധ ആശംസകളും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെൽബണിൽ നടക്കുന്ന ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നതിനാൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാനാവാത്തതിന്റെ സങ്കടവും അദ്ദേഹം പങ്കുവച്ചു. 

English Summary: Hibi Eden responds to Thrikkakara election victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com