ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയിലെ വിജയം പഠിക്കാൻ കോൺഗ്രസ്. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്‌ത് തിരഞ്ഞെടുപ്പ് മാർഗരേഖ പൊളിച്ചെഴുതും. അതേസമയം, തൃക്കാക്കരയിലെ വിജയം സംസ്ഥാന കോൺഗ്രസിനെ നയിക്കുന്ന കെ.സുധാകരൻ -വി.ഡി.സതീശൻ നേതൃത്വത്തിനു കൂടുതൽ കരുത്തായി. തോൽവികൾ ഒരുപാട് പഠിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് വിജയം പഠിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നത്. തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയം വെറുതേ കയറി വന്നതല്ലെന്നു നേതൃത്വത്തിന് വ്യക്തമായി അറിയാം. ഐക്യത്തോടെ നിന്ന് ചിട്ടയായി പ്രവർത്തിച്ച് അധ്വാനിച്ചു നേടിയ ഫലത്തിനു പിന്നിലെ വിജയമന്ത്രം സംസ്ഥാനമാകെ പടർത്താനാണു നേതൃത്വത്തിന്റെ തീരുമാനം. 

ഉപതിരഞ്ഞെടുപ്പ് ആയതുകൊണ്ട് ആണ് പാർട്ടി സംവിധാനം പൂർണമായി തൃക്കാക്കരയിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞതെന്നും പൊതുതിരഞ്ഞെടുപ്പിൽ അത് സാധ്യമല്ലെന്നും നേതൃത്വം സമ്മതിക്കുന്നുണ്ട്. എന്നാൽ, മറ്റ് ചില ഘടകങ്ങളും തൃക്കാക്കരയിൽ തുണച്ചു. നേരത്തെയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിനു പുറമേ ഭവന സന്ദർശനം, കുടുംബ യോഗങ്ങൾ തുടങ്ങി കോൺഗ്രസ് അങ്ങനെയങ്ങ് വിപുലമായി പരീക്ഷിക്കാത്ത പ്രചാരണ മാർഗങ്ങൾക്ക് ശ്രദ്ധ നൽകും. 

തിരക്കേറിയ തൃക്കാക്കരയിൽ സാധാരണക്കാരെ പെരുവഴിയിൽ കുടുക്കുന്ന  വാഹന പ്രചാരണ ജാഥകൾ കോൺഗ്രസ് കുറച്ച് ഭവന സന്ദർശനത്തിൽ തന്നെയായിരുന്നു പ്രധാന ശ്രദ്ധ. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃക്കാക്കരയിലെ  വിജയം പുതിയ നേതൃത്വത്തിന് കരുത്തായി. താഴെത്തട്ടിൽ സംഘടന വിപുലപ്പെടുത്താനുള്ള യൂണിറ്റ് കമ്മിറ്റി രൂപീകരണം വേഗത്തിലാക്കാനാണു കെ.സുധാകരന്റെ നിർദേശം. തൃക്കാക്കരയിലൂടെ 2026 ലക്ഷ്യമാക്കി നീങ്ങാനുള്ള തന്ത്രങ്ങൾക്കും നേതൃത്വം തുടക്കമിടും. 

English Summary: Congress camp elated over Thrikkakara victory; set goals to win 2026 Election 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com