ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശമെന്ന് സിപിഐ. പ്രചാരണ കോലാഹലം തിരിച്ചടിച്ചു. മണ്ഡലത്തെ മനസ്സിലാക്കാതെ അമിതപ്രതീക്ഷ പുലര്‍ത്തിയെന്നും തോല്‍വി സിപിഎം പരിശോധിക്കട്ടെയെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയിലെ പരാജയം സിപിഎം പരിശോധിച്ച് പരിഹാരം കാണുമെന്ന് കരുതുന്നുവെന്ന് കൊച്ചി നഗരസഭാ മുൻ ഡപ്യൂട്ടി മേയർ സി.കെ. മണിശങ്കര്‍ പറഞ്ഞു. ചെറിയ വോട്ടിന് പരാജയപ്പെടുമെന്നാകും പാര്‍ട്ടി കരുതിയത്. ഇത്തവണ പ്രചരണവും പ്രവര്‍ത്തനവും ഗംഭീരമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പാര്‍ട്ടി നടപടി നേരിട്ട സിപിഎം നേതാവാണ് സി.കെ. മണിശങ്കര്‍.

English Summary: CPI Criticises CPM on Failure at Thrikkakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com